വീടുകളിലെ ജലചോര്‍ച്ച; ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: വീടുകളിലെ ജല ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വീടുകളില്‍ ചോര്‍ച്ച മൂലം ജലം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം ആവശ്യമാണ്. വീട്ടിലേക്കുള്ള കണക്ഷനില്‍ ചോര്‍ച്ചയുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പൈപ്പുകള്‍ എല്ലാം അടച്ചതിനു ശേഷം നിങ്ങളുടെ മീറ്റര്‍ പരിശോധിക്കുക. മീറ്റര്‍ കറങ്ങുന്നുണ്ടെങ്കില്‍ എവിടെയോ ലീക്കേജ് ഉണ്ടെന്ന് ഉറപ്പാക്കാം. എവിടെയാണ് ചോര്‍ച്ചയെന്ന് കണ്ടെത്തി ഉടന്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വലിയ തുക ബില്ലായി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ എങ്കിലും ഇത്തരത്തില്‍ പരിശോധന നടത്തുന്നതിലൂടെ ബില്ലില്‍ അസ്വാഭാവികമായ വര്‍ധനവ് ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

Top