ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്തിയ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ശനിയാഴ്ച രാത്രി അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നിരുന്നു. ഇതോടെ ജലനിരപ്പ് 168.90 മീറ്ററായി കുറഞ്ഞിട്ടുണ്ട്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഒരോ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 200 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. നിലവില്‍ 2399.38 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.