തൊടുപുഴ : മുല്ലപ്പെരിയാർ ഡാമിലെ 9 ഷട്ടറുകൾ ഉയർത്തിയതിനു പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നിട്ടുള്ളത്. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം, വികാസ് നഗർ മേഖലകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇതേത്തുടർന്ന് മുല്ലപ്പെരിയാറിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കുമെന്നാണു സൂചന.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് ഒൻപത് ഷട്ടറുകളും തുറന്നിരുന്നത്. രാവിലെ മൂന്ന് ഘട്ടമായി തുറന്ന ഒൻപത് ഷട്ടറുകളിലൂടെ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആദ്യം അഞ്ചു ഷട്ടറുകൾ 60 സെന്റിമീറ്റര്‍ അധികമുയർത്തി, 3948 ഘനയടി വെള്ളവും രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി 5554 ഘനയടി വെള്ളം പുറത്തേക്കു ഒഴുക്കിയിരുന്നു.