കുമളി: പ്രദേശവാസികളില്‍ ആശങ്ക നിറച്ച് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്കടുക്കുന്നു. 141.8 ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വൈകിട്ട് 141.5 അടിയായിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടര്‍ന്നതിനാല്‍ രാവിലെ ആയപ്പോള്‍ ജലനിരപ്പ് 141.8 അടിയിലെത്തുകയായിരുന്നു.
ഇന്നും മഴ തുടര്‍ന്നാല്‍ ജലനിരപ്പ് 142 അടിയിലെത്തും. ഡാമിലെ നീരൊഴുക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സെക്കന്‍ഡില്‍ 2852 ഘന അടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 1852 ഘനഅടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോയേക്കും. കൂടുതല്‍ വെള്ളം കൊണ്ടുപോവണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തവണ 142 അടിയിലെത്തിയപ്പോള്‍ അരമണിക്കൂര്‍ ജലനിരപ്പ് നിലനിറുത്തിയതിനു ശേഷമാണ് തമിഴ്‌നാട് വെള്ളം തുറന്നുവിട്ടത്.
ഡാം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാല്‍ 12 മണിക്കൂര്‍ മുമ്പ് കേരളത്തെ അറിയിക്കമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ തേനി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പില്‍ വേ വഴി വെള്ളം ഇടുക്കി ഡാമിലേയ്ക്ക് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാല്‍ സമീപ സഥലങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനാണ് സമയം ആവശ്യപ്പെട്ടിട്ടുള്ളത്.
ഡാം തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ സമീപ പ്രദേശങ്ങളായ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത് മേഖലകളിലായി നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വരും.
രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തേനി മേഖലയില്‍ മഴ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് 142 അടിയില്‍ തന്നെ ജലനിരപ്പ് ക്രമീകരിക്കാനാണ് സാദ്ധ്യത.
അപകടസാധ്യത മുന്‍നിര്‍ത്തി മുന്‍ കരുതലുകളുമായി കേരളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദേശീയസംസ്ഥാന ദുരന്തനിവാരണ സേനകള്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രംഗത്തുണ്ട്. 58 സ്‌കൂളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളായി പരിഗണിച്ച് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അഞ്ച് കണ്‍ട്രോള്‍ റൂമുകളും തുറന്നു