കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയിൽ നിന്നും 141.70 അടി ആയിട്ടാണ് ഉയർന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് ജലനിരപ്പ് ഉയർന്നത്.
142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. പരമാവധി ജലനിരപ്പിലേക്ക് അണക്കെട്ടിലെ വെള്ളം എത്തിക്കുക ലക്ഷ്യമിട്ടാണ് തമിഴ്‌നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ചത് എന്നാണ് വിവരം.
നേരത്തെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പെരിയാറിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോയാണ് ജലനിരപ്പ് താഴ്ത്തിയത്.