മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, 142ലേക്ക്, ജാഗ്രത

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി. ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു.

142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 511 ഘനയടിയിൽ നിന്ന് 1,100 ഘനയടിയായി കൂട്ടി.

ജലനിരപ്പ് 141 അടിയിലേക്ക് എത്തിയപ്പോൾ കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ബുധനാഴ്ച നൽകിയിരുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം ഒഴുക്കേണ്ടി വരും. എന്നാൽ തമിഴ്‌നാട്ടിലേക്ക് പരമാവധി വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 142 അടിയിൽ നിർത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.

Top