സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വമേധയാ കേസ് എടുത്തതിരിക്കുകയാണ്. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന അളവിലാണെന്നും സാധാരണ മഴ ഉണ്ടായാല്‍ പോലും പ്രളയത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തില്‍ പറഞ്ഞത്.

ഇക്കാര്യത്തില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ സാധ്യത മുന്നില്‍ കണ്ട് ഡാമുകളുടെ പരിപാലനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കെഎസ്ഇബിയും പ്രത്യേക റിപ്പോര്‍ട്ട് നല്‍കും.

Top