ജലക്ഷാമം: വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ഐ.ടി കമ്പനികള്‍

ചെന്നൈ: രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ചെന്നൈ ഐ.ടി കമ്പനികള്‍. എന്നാല്‍ ഫ്‌ലാറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കി കുടുംബങ്ങള്‍ പറയുന്നു. ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

അറുന്നൂറോളം ഐടി ഇതര കമ്പനികളാണ് ചെന്നൈ ഒഎംആറില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്ന ഐടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്.

Top