ജലക്ഷാമം രൂക്ഷം ; റോമില്‍ വാട്ടര്‍ ഫൗണ്ടനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

റോം: തടാകങ്ങളില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ വെള്ളമെടുക്കരുതെന്ന് ജലവിതരണ കമ്പനിയോട് റോം സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മഴ ലഭ്യത കുറഞ്ഞതും തടാകങ്ങളില്‍ വെള്ളമില്ലാത്തതും ജലക്ഷാമം രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

ജൂലൈ അവസാനം വരെ എട്ട് മണിക്കൂറായി കുടിവെള്ള ലഭ്യത ചുരുക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, റോമിലെ പ്രസിദ്ധമായ വാട്ടര്‍ ഫൗണ്ടനുകളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ജലക്ഷാമത്തെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായതായും സര്‍ദീനിയ വരള്‍ച്ചയുടെ വക്കിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമമാണ് റോം ഇപ്പോള്‍ നേരിടുന്നതെന്നും ഈ വര്‍ഷത്തെ മഴ ലഭ്യതയില്‍ 80 ശതമാനം കുറവാണുണ്ടായിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

Top