കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

highcourt

കൊച്ചി: കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ശബരിമലയില്‍ വെള്ളത്തിന്റെ ക്ഷാമം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വിഷു പൂജകള്‍ക്ക് വേണ്ടി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ച് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

ശബരിമലയില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുമെന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ കമ്മീഷന്‍ കോടതിക്ക് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഡാമുകള്‍ ഉടന്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top