തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചിലയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയില്‍ നിന്ന് വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്നാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് അറിപ്പ്.

വാല്‍വ് അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതിനായി അരുവിക്കരയിലെ 74 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ന് (18.2.2020) വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ നഗരത്തില്‍ ചിലയിടങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍ :

തിരുമല, പി ടി പി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്മുഗള്‍ പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്. ഈ പ്രദേശങ്ങളില്‍ നാളെ (19.2,2020) പുലര്‍ച്ചയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാകും.

Top