ചണ്ഡീഗഡ്: വേനല്‍ക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ കണ്ടെത്താന്‍ ഒരുങ്ങി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പുല്‍ത്തകിടികള്‍ നനയ്ക്കുക, മുറ്റം കഴുകുക, വാഹനങ്ങള്‍ കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 2000 രൂപയാണ് പിഴയടക്കേണ്ടി വരുന്നത്.
ഇത്തരത്തില്‍ വെള്ളം പാഴാക്കുന്നവരെ കണ്ടെത്തിയാല്‍ കുടിവെള്ളത്തിന്റെ ബില്ലിനൊപ്പം അവര്‍ക്ക് പിഴ അടയ്‌ക്കേണ്ട തുക സംബന്ധിച്ച കുറിപ്പും ലഭിക്കും. വെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്.