കനത്ത മഴ: മുംബൈയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി ഉള്‍പ്പെടെയുള്ള മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

മുംബൈ:മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനിടെ നവി മുംബൈയിലെ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മലയാളി ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഒരാളെ കാണാനില്ല. നവി മുംബൈയിലെ ഖാര്‍ഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കാണാന്‍ പോയ ആതിര നായരാണ് (19) മരിച്ച മലയാളി. നേഹ ദമ, ശ്വേത നന്ദ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

നെരൂളിലെ എസ്‌ഐ.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണിവര്‍. ശ്വേത ജെയിനിനെയാണ് കാണാതായത്. നവി മുംബൈയിലെ നെരൂളില്‍ സെക്ടര്‍ 15 ല്‍ താമസിക്കുന്ന പാലക്കാട് മുണ്ടൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ നായരുടെയും രേഖയുടെയും മകളാണ് ആതിര.

ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വെള്ളച്ചാട്ടം കണ്ടുനില്‍ക്കെ അതിശക്തമായ മഴയില്‍ പെട്ടെന്ന് വെള്ളം കയറി നാലുപേരും ഒലിച്ചുപോവുകയായിരുന്നു എന്നാണ് വിവരം.

Top