watermeloneating family face health problem

തിരുവനന്തപുരം: കത്തിക്കാളുന്ന വേനല്‍ ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണ്ണിമത്തന്‍ വാങ്ങി മതിയാവോളം കഴിക്കുന്നവര്‍ ജാഗ്രത! തലസ്ഥാനത്ത് തണ്ണിമത്തന്‍ കഴിച്ച നാലംഗ കുടുംബത്തിന്റെ വായ്ക്കുളളില്‍ പൊള്ളലേറ്റു. വായ്ക്കുള്ളിലും കവിളുകളിലും നാക്കിലും പൊള്ളലേറ്റ കുടുംബം ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. പേട്ട കാഞ്ഞിരംവിള ക്ഷേത്രത്തിന് സമീപത്ത് പിക്കപ്പ് വാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ച തണ്ണിമത്തന്‍ വാങ്ങി മുറിച്ച് കഴിച്ചവര്‍ക്കാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തണ്ണിമത്തന്റെ പകുതി കഴിച്ച രണ്ട് കുട്ടികളുള്‍പ്പെട്ട നാലം ഗ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം വായ്ക്കകം ചുവന്ന് തടിക്കുകയും തൊലിയ്ക്ക് പൊള്ളലേറ്റ നിലയില്‍ ചെറുകുമിളകള്‍ രൂപപ്പെടുകയുമായിരു
രുചി അറിയാനും കട്ടിയുള്ള ആഹാരം കഴിക്കാനും പറ്റാതായ ഇവര്‍ക്ക് ചൂടുള്ള ആഹാരം കഴിക്കാനും കഴിയാതായി. തുടര്‍ന്ന് കണ്ണമ്മൂലയിലുള്ള ബന്ധുവായ ഡോക്ടറെ കണ്ട് ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം നടത്തിയ തണ്ണിമത്തന്‍ ഭക്ഷിച്ചതില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് ഇതെന്ന് ബോദ്ധ്യപ്പെട്ടത്. വായ്ക്കുള്ളില്‍ ജെല്‍ പുരട്ടിയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയും ദിവസങ്ങളോളം മരുന്നുകഴിച്ചുമാണ് രോഗം ഭേദപ്പെടുത്തിയത്. തണ്ണിമത്തല്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാനും അതിയായ മധുരം തോന്നിക്കാനും നല്ല നിറം ലഭിക്കാനും മത്തനില്‍ പലതരത്തിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ സിറിഞ്ചുവഴി നിറയ്ക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, വിഷതണ്ണിമത്തനെപ്പറ്റി തങ്ങള്‍ക്ക് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം ഇതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ ഭക്ഷ്യ സുരക്ഷാ അതോറിട്ടി അറിയിച്ചു.

Top