ആശയവിനിമയം എളുപ്പമാക്കാനായി ഏറ്റവുമധികം വ്യക്തികള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ ഇതാ തങ്ങളുടെ പുതിയ വിദ്യ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുകയാണ് വാട്ട്‌സ് ആപ്പ്. ഇനി മുതല്‍ വാട്ട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യേണ്ടതായി വരില്ല എന്നതാണ് പുതിയ സാങ്കേതിക വിദ്യ. ഉപയോക്താക്കളുടെ ആവശ്യാനുസരണം സന്ദേശങ്ങള്‍ തിരഞ്ഞെടുത്ത് അല്ലെങ്കില്‍ കണ്ടെത്തി അയക്കുമെന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
വാട്ട്‌സ് ആപ്പ് ലളിതമായി തന്നെ ആവശ്യമായ സന്ദേശം അയക്കും. ഈ ഒരു സവിശേഷത ഐ.ഓ.എസിലും, ആന്‍ഡ്രോയിഡിലും ഇപ്പോള്‍ ലഭ്യമാണ്. സ്മാര്‍ട്ട് വോയിസ് സംവിധാനങ്ങളായ ഗൂഗിള്‍ അസിസ്റ്റന്റ്, സിറി തുടങ്ങിയവയ്‌ക്കെല്ലാം ‘ദി ഡിക്‌റ്റേഷന്‍ ഫീച്ചര്‍’ സംവിധാനം ലഭ്യമാണ്. അതാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പിലേക്കും കടന്നു വന്നിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വളരെയധികം ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.