watsapp deleting messages and video are recover

ഇക്കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും വാട്‌സാപ്പിന്റെയും ഉപഭോക്താക്കളായിരിക്കും. വാട്‌സാപ്പിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ പലപ്പോഴും പ്രാധാന്യമില്ലെന്ന് തോന്നുന്നവ മായ്ച്ചുകളയുന്നതും പതിവാണ്. ഇത്തരത്തില്‍ ഒരിക്കല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ പിന്നീട് കാണണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും? അതിനും മാര്‍ഗമുണ്ട്.

വളരെ ലളിതമായ ചില സൂത്രങ്ങളിലൂടെ വാട്‌സാപ്പിലെ നഷ്ടപ്പെട്ടെന്ന് കരുതിയ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം വീണ്ടെടുക്കാനാകും. ഇതിനായി ആദ്യം തന്നെ ആന്‍ഡ്രോയ്ഡ് ഡാറ്റ റിക്കവറി സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈല്‍ പേഴ്‌സണല്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. യുഎസ്ബി ഡീബഗ് ചെയ്യുന്നതോടെ ഫോണ്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ തിരിച്ചറിയും. ഫോണിലെ ഡാറ്റ ചെക്ക് ചെയ്യുകയാണ് അടുത്തപടി. ഈ ഡാറ്റ റിക്കവറി പരീക്ഷണം പേഴ്‌സണല്‍ കംപ്യൂട്ടറില്‍ ചെയ്യുന്നതാണ് നല്ലത്. കാരണം പൊതു കംപ്യൂട്ടറാണെങ്കില്‍ ഫോണ്‍ ഡാറ്റ ചെക്ക് ചെയ്യുന്നതിലും മറ്റും ശ്രദ്ധിച്ചില്ലെങ്കില്‍ കംപ്യൂട്ടര്‍ മാല്‍വെയറായി ഈ സോഫ്റ്റ്‌വെയറിനെ എടുക്കാന്‍ സാധ്യതയുണ്ട്.

ഫോണിലെ ഡാറ്റ ചെക്ക് ചെയ്യാന്‍ അനുമതി നല്‍കി കഴിഞ്ഞാല്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ പരിശോധിക്കാന്‍ തുടങ്ങും. ഈ പരിശോധന പൂര്‍ത്തിയായാല്‍ ഫോണിലെ ഡാറ്റ സ്‌കാന്‍ ചെയ്യാനുള്ള അനുമതി സോഫ്റ്റ്‌വെയര്‍ ചോദിക്കും. ഇതിന് അനുമതി നല്‍കുന്ന കൂട്ടത്തില്‍ നഷ്ടമായ ഡാറ്റ റിക്കവറി ചെയ്യാനുള്ള ഓപ്ഷനില്‍ ടിക്ക് ചെയ്യാനും മറക്കരുത്. ഇതോടെ നഷ്ടമായെന്ന് നിങ്ങള്‍ കരുതിയ മെസേജുകള്‍ മുഴുവനായി കാണാനാകും

Top