ഫോര്‍വേഡ് മെസ്സേജ്; ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വാട്ട്‌സ്ആപ്പ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

watsup

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ഫോര്‍വേഡ് മെസ്സേജ് നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് വാട്ട്‌സ്ആപ്പ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയത്.

ജൂലൈ മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുത്തിയ ഈ മാറ്റം ഇനി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് മാസത്തെ പരീക്ഷണ കാലഘട്ടത്തില്‍ ഉണ്ടായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിച്ചും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞുമാണ് നിയന്ത്രണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് സ്വകാര്യ മെസേജുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.

ഈ അപ്‌ഡേഷനിലൂടെ വ്യാജ വാര്‍ത്തകളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇന്ത്യ, ബ്രസീല്‍. ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതലും വാട്ട്‌സ്ആപ്പ് സംവിധാനം ഉപയോഗപ്പെടുന്നത്. 250 മില്ല്യന്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

Top