വാവെയുടെ പോപ്പ്-അപ്പ് ക്യാമറ ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തും. എന്നാല്‍ സ്മാര്‍ട് ഫോണിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
6.59 ഇഞ്ച് എഫ്എച്ച്ഡി + എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്.
16 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വാവെയ് പി സ്മാര്‍ട് ഇസഡിലുള്ളത്. മുന്നിലും പിന്നിലും എഐ സവിശേഷതകളുള്ള 16 എംപി സെല്‍ഫി ക്യാമറയാണ് പോപ്പ്-അപ്പ് സംവിധാനത്തിലുള്ളത്.
ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4,000 എംഎഎച്ച് ആണ്. അപ്പ് ക്യാമറ ഫോണിന്റെ വില 20,000 രൂപയായിരിക്കുമെന്നാണ് സൂചന.