വയനാട്: വയനാട്ടില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് പരുക്ക്. നടവയല്‍ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിന്റെ ഭാര്യ സീതയ്ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ വീടിന്റെ മേല്‍കൂര തകര്‍ന്നു. പരുക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. അതേസമയം വയനാട്ടില്‍ കഴിഞ്ഞ ദിവസം കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ ചിലയിടങ്ങളില്‍ നേരിയ മഴയാണ് അനുഭവപ്പെട്ടത്.