വയനാട് ഉപതെരഞ്ഞെടുപ്പ്; തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

യനാട് ഉപതെരഞ്ഞെടുപ്പില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കോഴിക്കോട് നടന്നത് സ്വാഭാവിക ഔദ്യോഗിക നടപടികള്‍ മാത്രം. വയനാട് ഉപതെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സാധാരണ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വയനാട് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് തുടങ്ങിയിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ചിരുന്നു. അതിനിടെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍മാരാണ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന. ജില്ലാ കലക്ടര്‍മാര്‍ , തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

Top