താമരശേരി : വയനാട് ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും പിന്‍വലിച്ചിട്ടുണ്ട്. 15 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.
ജൂണിലുണ്ടായ ശക്തമായ മഴയില്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെയാണ് ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. താല്‍ക്കാലികമായി നന്നാക്കിയ റോഡിലൂടെ ചെറിയ വാഹനങ്ങളും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയിരുന്നു.