രാഹുല്‍ ഗാന്ധിക്ക് ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച് വയനാട് കളക്ടര്‍

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് വയനാട് ജില്ലാ കളക്ടര്‍. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്.

മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Top