വയനാട് ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി സജീവാനന്ദ് ഒളിവില്‍

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമി ഒളിവിലെന്ന് സൂചന. അമ്പലവയല്‍ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയിരിക്കുന്നത്. പ്രതി സജീവാനന്ദ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

വയനാട് അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. ദമ്പതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ പാലക്കാട് സ്വദേശികളാണെന്ന് സൂചനയുണ്ട്. അമ്പയവയലിലെ ഹോട്ടലില്‍ മുറി എടുത്തിരുന്നു. പാലക്കാട്ടെ വിലാസമാണ് ഇവര്‍ നല്‍കിയത്. ഇതു സംബന്ധിച്ചു സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്നും കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. ആക്രമിച്ചത് ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാനും അവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിനോട് ആവശ്യപ്പെടുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു.

പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top