തിരുവനന്തപുരം: വയനാട് അമ്പലവയലില്‍ നടുറോഡില്‍ തമിഴ് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്നും കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. ആക്രമിച്ചത് ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാനും അവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിനോട് ആവശ്യപ്പെടുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു.
പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.