വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത നാല്‍പ്പതോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Top