വയനാട് ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് രണ്ട് പേരുകള്‍ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

യനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് രണ്ട് പേരുകള്‍ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം. സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി പി.പി സുനീര്‍, സത്യന്‍ മൊകേരി എന്നിവരെ കൂടി പരിഗണിക്കാന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.

ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവിന്റെ പേര് ചര്‍ച്ചയ്ക്ക് വന്നെങ്കിലും പരിഗണന പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ യോഗം ചേര്‍ന്നിരുന്നു.നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ദേശീയ വര്‍ക്കിങ് കമ്മിറ്റി അഗം ആനി രാജയ്ക്ക് പുറമെയാണ് ജില്ലാ കൗണ്‍സില്‍ പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത്.

Top