വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറയിലെ ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് യുവാവിന്റെ സാമ്പിള്‍ പരിശോധനാഫലം കിട്ടിയത്.

ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ഈ വര്‍ഷം ജില്ലയില്‍ മൂന്ന് പേരാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളോടെ മൂന്നുപേര്‍ ചികിത്സയിലാണ്.

Top