വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ പൊലിസ് കസ്റ്റഡിയില്‍. യത്തീംഖാന അധികൃതരാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയത്.
11 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ അടക്കമുളള വകുപ്പുകളിലാണ് കേസുകള്‍ ചുമത്തിയിരുക്കുന്നത്. ആറുപേരാണ് കേസില്‍ പ്രതികളെന്നും എല്ലാവരും കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. പീഡനം സ്ഥിരീകരിച്ചുളള മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.
യത്തീംഖാനയില്‍ നിന്നു സ്‌കൂളിലേയ്ക്കും ഭക്ഷണശാലയിലേയ്ക്കും പോകുന്ന വഴിയിലെ, കടകളില്‍ ഉള്ളവരാണ് കേസില്‍ കസ്റ്റഡിയില്‍ ഉള്ളത്. ഒരു കടയില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ട, സെക്യൂരിറ്റി ജീവനക്കാരന്‍ ഇക്കാര്യം യത്തീംഖാനയില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ പൊലിസ് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്, കടകളിലെത്തിച്ച് പീഡിപ്പിയ്ക്കുകയായിരുന്നുവെന്നാണ് സൂചന. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വീണ്ടും പലതവണ പീഡിപ്പിച്ചുവന്നാണ് പരാതി.