വയനാട് : ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് വയനാട് ജില്ലാ ജഡ്ജി എ. ഹാരിസ് കേരള ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഷഹലയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്കും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് തന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജഡ്ജി എ. ഹാരിസ് പറയുന്നു.
കുട്ടിയെ തോളിലേറ്റി രക്ഷിതാവ് തനിച്ച് ഓട്ടോയില്‍ പോകുന്ന സി.സി.ടി.വി ദൃശ്യം വേദനാജനകമാണെന്നും ട്രാഫിക് പൊലീസിന്റെ ജീപ്പ് സ്കൂളിലെത്തിയിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി ഇന്ന്
പരിഗണിക്കും.