സൂര്യതാപം ; വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ പുനഃക്രമീകരണം

വയനാട് ; സൂര്യതാപ സാധ്യത മുന്നില്‍ക്കണ്ട് വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ പുനഃക്രമീകരണമേര്‍പ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് തൊഴിലാളികളുടെ ജോലി സമയം.8 മണിക്കൂര്‍ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി.

തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടമുടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയത്.

Top