ലോക്ക് ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും കന്യാസ്ത്രീകളുമടക്കം 10 പേര്‍ അറസ്റ്റില്‍

വയനാട്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയം നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേര്‍ അറസ്റ്റില്‍.

വികാരി ഫാദര്‍ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, സെമിനാരി വിദ്യാര്‍ത്ഥികളായ ആഞ്ജല, സുബിന്‍,മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് ഇന്ന് പ്രാര്‍ത്ഥന നടത്തിയത്.

കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രാര്‍ത്ഥന നടക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top