വയനാട്: താമരശ്ശേരി ചുരത്തില്‍ സാഹസിക യാത്ര നടത്തിയ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി. പേരാമ്പ്ര സ്വദേശി സഫീറിന്റെ ലൈസന്‍സാണ് 3 മാസത്തേക്ക് റദ്ദാക്കിയത്. സഫീര്‍ രണ്ട് ദിവസം ഡ്രൈവിംഗ് പരിശീല ക്ലാസില്‍ പങ്കെടുക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡിക്കിയില്‍ സാഹസിക പ്രകടനം നടത്തിയ ഒരു കൂട്ടം യുവാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല് പുറത്തേക്കിട്ടും യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.