ലണ്ടന്‍: മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലീഷ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണിക്കെതിരെ പൊലീസ് കേസ്.
ബാറിലെത്തി മദ്യപിച്ചതിന് ശേഷം കാറില്‍ മടങ്ങുമ്പോഴാണ് റൂണി പിടിയിലായത്.
റൂണിയെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബര്‍ 18ന് റൂണി വീണ്ടും കോടതിയില്‍ ഹാജരാവണം.
ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളിലൊരാളായ റൂണി അടുത്താണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.