ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ താരം വെയ്ന്‍ റൂണി എവര്‍ട്ടണില്‍.
മാഞ്ചസ്റ്ററിന്റെ റിക്കാര്‍ഡ് ഗോള്‍ സ്‌കോറര്‍ 13 വര്‍ഷത്തെ ദീര്‍ഘബന്ധം അവസാനിപ്പിച്ചാണ് എവര്‍ട്ടണില്‍ തിരിച്ചെത്തിയത്. ഫ്രീ ട്രാന്‍ഫറിലാണ് 31 കാരനായ റൂണിയെ മാഞ്ചസ്റ്റര്‍ കൈമാറിയിരിക്കുന്നത്.
എവര്‍ട്ടണുമായി രണ്ടു വര്‍ഷത്തെ കരാറാണ് റൂണി ഏര്‍പ്പെട്ടിരിക്കുന്നത്. റൂണിയെ വിട്ടുകൊടുത്ത് മാഞ്ചസ്റ്റര്‍ എവര്‍ട്ടണ്‍ന്റെ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കി. ലുക്കാക്കുവിനായി യുണൈറ്റഡ് 9.7 കോടി ഡോളറിന്റെ കരാറിനാണ് തയാറായിരിക്കുന്നത്.
ചുവന്ന ചെകുത്താന്‍ മാര്‍ക്കായി 559 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റൂണി 253 ഗോളുകളാണ് അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്ററിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഓരോന്നുവീതം ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളും റൂണി നേടി.