പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനവുമായി മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനവുമായി മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി. ഡിസി യുണൈറ്റഡിനായി കളിക്കുന്ന റൂണി ഓര്‍ലാന്‍ഡോ എഫ്‌സിക്കെതിരേയാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു നാടകീയ സംഭവം.

usatsi_11073850_153192880_lowres

ഇഞ്ചുറി ടൈം വരെ എത്തിയിട്ടും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ നില്‍ക്കുകയായിരുന്നു ഇരുടീമുകളും. അതുകൊണ്ട് തന്നെ ഒടുവില്‍ കളി ആറു മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

_2018-08_082f8b6b-9cc0-43fd-8f28-7c268c5afb3d_407_rooney

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓര്‍ലാന്‍ഡോയുടെ പകുതിയിലേക്ക് ഓടിക്കയറിയ റൂണി, എതിരാളിയുടെ ബോക്‌സിനുള്ളിലേക്ക് ഒരു ലോങ് ഷോട്ട് തൊടുത്തു. പന്ത് കിട്ടിയ ഡിസി താരം ലൂസിയാനോ അക്കോസ്റ്റ തല കൊണ്ട് പന്ത് ഓര്‍ലാന്‍ഡോയുടെ വലയിലേക്ക്. വിജയം ഡിസി യുണൈറ്റഡിനൊപ്പം.

Top