ലണ്ടന്‍: ഇംഗ്ലണ്ടില്‍ സര്‍ക്കാരോ ഫുട്‌ബോള്‍ അസോസിയേഷനോ കളിക്കാരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. കൊറോണ പടരുന്ന സാഹചര്യത്തിലാണ് താരം പ്രതികിരിച്ചിരിക്കുന്നത്. സണ്‍ഡേ ടൈംസില്‍ എഴുതിയ പംക്തിയിലാണ് റൂണി പ്രതികരിച്ചത്.
”കളിക്കാരും സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും അങ്ങേയറ്റം വിഷമത്തിലാണ്. സര്‍ക്കാരോ ഫുട്‌ബോള്‍ അസോസിയേഷനോ കളിക്കാരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പ്രതിസന്ധി നേരിടാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ആഴ്‌സനല്‍ മാനേജര്‍ക്കുവരെ കൊറോണവൈറസ് പിടിപെട്ടു. മറ്റെല്ലാ രാജ്യങ്ങളിലും കായികമത്സരങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഇവിടെ തുടരാനാണ് ആവശ്യപ്പെട്ടത്. കളികള്‍ നിര്‍ത്താന്‍ വെള്ളിയാഴ്ചവരെ നമ്മള്‍ കാത്തിരിക്കണമായിരുന്നോ? പണമാണോ ഇതിനുപിന്നില്‍” -റൂണി ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ എവര്‍ട്ടണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റൂണി നേരത്തെ കളിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് ഫുട്ബോളിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടി എഫ്.സിയുടെ കളിക്കാരനും പരിശീലകനും കൂടിയാണ് റൂണി.