മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ നടത്തിയ അധിക്ഷേപം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ ജയമോഹന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
ജയമോഹന്‍ സാര്‍ പറഞ്ഞതില്‍ ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു ഞങ്ങള്‍ ലഹരിക്ക് അടിമകളാണ് പക്ഷെ ആ ലഹരിയുടെ പേര് സിനിമ എന്നാണ്. ജീവിതകാലം മുഴുവന്‍ ആ ലഹരിയില്‍ തന്നെ ഞങ്ങള്‍ ജീവിക്കും, ആ ലഹരി സ്വപ്നം കണ്ടു വരുന്ന എല്ലാവരെയും ഞങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും,’ എന്നാണ് അഭിലാഷ് പിള്ള സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെയാണ് ജയമോഹന്‍ മലയാളികള്‍ക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരില്‍ ‘പൊറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചു.