‘ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ല’ സാനിയ

ന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ല ഷോയ്ബിനെ വിവാഹം ചെയ്തതെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഞങ്ങളുടെ വിവാഹം ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ് ഒരുപാട് ആളുകൾ കരുതിയിരിക്കുന്നത്, അത് സത്യമല്ലെന്ന്‌ സാനിയ വ്യക്തമാക്കി.

സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗർഭധാരണത്തിന് ശേഷമുളള താരത്തിൻ്റ ആദ്യത്തെ അഭിമുഖമായിരുന്നു ഇത്. ഷോയ്ബിൻ്റെ മാതാപിതാക്കളെ കാണാൻ പാകിസ്ഥാനില്‍ പോകാറുണ്ടെന്നും, അവിടുത്തെ ആളുകൾ തരുന്ന ബഹുമാനം വളരെ വലുതാണ്‌. അത് എന്നോടുള്ള സ്നേഹമല്ല മറിച്ച് ക്രിക്കറ്റ് നായകനായിരുന്ന തൻ്റെ ഭർത്താവിനോടുള്ള സ്നേഹമാണെന്നും സാനിയ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജനങ്ങളും ഷോയിബിന് സ്നേഹവും ബഹുമാനവും നല്കുന്നുണ്ട്. പ്രസവത്തിന് ശേഷം ടെന്നീസിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് സാനിയ. ഇരുതാരങ്ങളും നിലവില്‍ യുഎഇയിലാണ് താമസിക്കുന്നത്.

Top