ഡാഷ്‌ബോര്‍ഡില്‍ എത്രസമയം ചെലവഴിച്ചു എന്നു കാണാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ‘യുവര്‍ ആക്ടിവിറ്റി’ എന്നാണ് ഫീച്ചറിന്റെ പേര്. നോട്ടിഫിക്കേഷന്‍സ് മ്യൂട്ട് ചെയ്യാനും നമ്മള്‍ എത്ര സമയം ഇന്‍സ്റ്റഗ്രാമില്‍ ചെലവഴിച്ചു എന്ന് സെറ്റ് ചെയ്യാനും പുതിയ ഫീച്ചറില്‍ സാധിക്കും.
കഴിഞ്ഞ ആഗസ്റ്റിലാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാകുന്നത്. പ്രൊഫൈല്‍ പേജിന്റെ വലതുവശത്തായാണ് യുവര്‍ ആക്ടിവിറ്റി ഫീച്ചര്‍ കാണുന്നത്.