We have no faith in JNU administration or Delhi police: JNU union

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ എം.എസ്സി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് രണ്ടാഴ്ച.

വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സര്‍വകലാശാലയും പൊലീസും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥി യൂണിയനും നജീബിന്റെ ബന്ധുക്കളും സമരം ശക്തമാക്കി.

എ.ബി.വി.പി. പ്രവര്‍ത്തകരുടെ മര്‍ദനത്തിനുശേഷമാണ് നജീബിനെ കാണാതായത്. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡേ ആരോപിച്ചു.

നജീബിനെ അന്വേഷിച്ച് നിസാമുദ്ദീന്‍ ദര്‍ഗയിലും അജ്മീറിലുമൊക്കെ പൊലീസ് പോയി. എന്നാല്‍, ഇതുവരെ കാമ്പസില്‍ തിരച്ചില്‍ നടത്തിയിട്ടില്ല. ജെ.എന്‍.യുവിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മര്‍ദിച്ചവരെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല.
നജീബിനെ മര്‍ദിച്ചവരുടെ ഫോണ്‍ വിവരങ്ങളും മറ്റും പരിശോധിക്കണം. ആ ദിവസം ക്യാമ്പസിലെത്തിയവരുടെ വിവരങ്ങളെടുക്കാന്‍ സി.സി.ടി.വി. ദൃശ്യങ്ങളുമെടുക്കണമെന്നും മോഹിത് ആവശ്യപ്പെട്ടു.

Top