അർത്ഥപൂർണ്ണമായ സിനിമ നിർമ്മിക്കുവാൻ സ്വാതന്ത്ര്യം വേണം; ശർമ്മിള ടാഗോർ

ർത്ഥപൂർണ്ണമായ സിനിമ ഉണ്ടാക്കാൻ സ്വാതന്ത്ര്യം വേണമെന്ന് മുൻകാല നടിയും, മുൻ സി.ബി.എഫ്.സി ചെയർപേഴ്സണുമായ ശർമ്മിള ടാഗോർ.

സിനിമാ പ്രവത്തകർക്ക് മികച്ച ചിത്രങ്ങൾ നിർമ്മിക്കുവാൻ അവർക്ക് പ്രവർത്തനക്ഷമമായ അന്തരീക്ഷം ആവശ്യമാണ്എന്നും ശർമ്മിള പറഞ്ഞു.

ശർമ്മിള ടാഗോർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് പത്തൊമ്പതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ബഹുമതി സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയിയിരുന്നു ശർമ്മിള ടാഗോർ.

രണ്ടു ദശാബ്ദങ്ങളായി ഒരു ബംഗാളി-ഹിന്ദി സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ശർമ്മിള രണ്ടുതവണ ദേശീയ അവാർഡിന് അർഹയായിട്ടുണ്ട്.

യുവ സംവിധായകരുടെ സത്യവും വിശ്വാസ്യതയും നിറഞ്ഞ ചിത്രങ്ങളെ ഞാൻ അംഗീകരിക്കുന്നുവെന്നും, നമ്മുടെ ഭാവിയെകുറിച്ച് ഒരു കാഴ്ചപ്പാട് സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നുവെന്നും ശർമ്മിള ടാഗോർ വ്യകത്മാക്കി.

Top