ഭോപ്പാല്‍: ഭോപ്പാല്‍ ജയിലില്‍ നിന്ന് തടവു ചാടിയ സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മധ്യപ്രദേശ് മന്ത്രി കുസും മെഹ്ദലെ.
തങ്ങളുടെ ഭാഗത്തുനിന്നും ചില വീഴ്ചകളുണ്ടായിട്ടുണ്ട്. ജയിലിലെ സിസിടി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ പ്രതികള്‍ ജയില്‍ മതില്‍ കടന്നതെങ്ങനെയെന്നു ഇപ്പോഴും തനിക്കു മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് ഠാക്കൂര്‍ പറഞ്ഞു. സിമി പ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍, ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ നേതൃത്വത്തില്‍ ഉന്നതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ ജയില്‍ ചാടിയ, തീവ്രവാദക്കേസുകളില്‍ പ്രതികളായ എട്ടു സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കുശേഷം ജയിലില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ മധ്യപ്രദേശ് പൊലീസ് വെടിവച്ചുകൊന്നത്.