മുംബൈ: എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ തിരിഞ്ഞ് ശിവസേന. ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് തങ്ങളെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ശിവസേന ഉന്നയിച്ചിരിക്കുന്നത്.
ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് നിങ്ങളില്‍ പലരും ജനിച്ചിട്ടുപോലുമില്ല- സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
ഞങ്ങള്‍ എന്‍ഡിഎയ്ക്ക് എതിരായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത്. മെഹബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായും കൂട്ടുകൂടുന്നതിന് മുമ്പ് ബിജെപി എന്‍ഡിഎയുടെ അനുവാദം തേടിയിരുന്നോയെന്നും സാമ്നയില്‍ ഉന്നയിക്കുന്നു.
ശിവസേന- ബിജെപി തര്‍ക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധുപ്പെട്ട് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ശിവസേന ഭരണപക്ഷത്തുനിന്ന് മാറി പ്രതിപക്ഷ നിരയിലാണ് ഇരിക്കുന്നത്.