റാഖാ: ആഗോള ഭീകര സംഘടനയായ ഐസിസ് കാശ്മീര്‍ പിടിച്ചടുക്കുമെന്നും പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലുമെന്നും ഐസിസ് മുഖപത്രമായ ദാബിഖിന് നല്‍കിയ അഭിമുഖത്തില്‍ ഖൊറാഷന്‍ അമീര്‍ ഹാഫിസ് സെയ്ദ് ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ തെഹരീഖ്ഈതാലിബാന്‍ കമാന്‍ഡര്‍ ആയിരുന്ന സെയ്ദ് ഇപ്പോള്‍ ഐസിസിന്റെ ഖൊറാഷന്‍ പ്രവശ്യയിലെ അധികാരിയാണ്. ഇയാള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍പാകിസ്ഥാന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ചരിത്രപരമായി ഖൊറാഷന്‍ മേഖല ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ടര്‍ക്കമെനിസ്ഥാന്‍ മുതല്‍ ഇന്ത്യയും ചൈനയും വരെ ഉള്‍പ്പെട്ടതാണ്.
ഒരിക്കല്‍ കാശ്മീരും പരിസരപ്രദേശങ്ങളും മുസ്ലീങ്ങളുടെ അധീനതയിലായിരുന്നു.
അതിനുശേഷം പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കളും നിരീശ്വരവാദികളായ ചൈനക്കാരും പ്രദേശം പിടിച്ചെടുത്തു എന്ന് സെയ്ദ് പറയുന്നു. ഈ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള വാതിലാണ് അഫ്ഗാന്‍പാകിസ്ഥാന്‍ മേഖലയിലുള്ള ഐസിസ് നിയന്ത്രിത പ്രദേശമെന്നും സെയ്ദ് പറഞ്ഞു.
കൂടാതെ അഫ്ഗാന്‍പാകിസ്ഥാന്‍ മേഖലയില്‍ അഞ്ച് പ്രദേശങ്ങളില്‍ ഷെരിയാ നിയമമനുസരിച്ച് ഇറാഖിലെയും സിറിയയിലെയും പോലെ ഭരണം നടത്തുന്നതായും അയാള്‍ അവകാശപ്പെട്ടു.
കാശ്മീരില്‍ ഐസിസ് നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ ഉണ്ടെന്നാണ് സെയ്ദിന്റെ മറുപടി.