We will face the allegations together;CM will not change:PP Thankachan

തിരുവനന്തപുരം: ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഇതിനായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. കോടതി പരാമര്‍ശമുണ്ടെങ്കില്‍ മന്ത്രി കെ ബാബു രാജി വെക്കുമെന്നും ഇത് അദ്ദേഹം തന്നെ നേരത്തെ പറഞ്ഞിരുന്നതായും പി.പി തങ്കച്ചന്‍ വ്യക്തമാക്കി. ഗൂഢാലോചന അകത്തുനിന്നോ പുറത്തുനിന്നോയെന്ന് പിന്നീട് പറയാമെന്നും തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

സോളാര്‍ കേസില്‍ പ്രതിപക്ഷമാണോ ഗൂഢാലോചന നടത്തിയതെന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഹൃദയശൂന്യമായ പ്രതികാരം നടത്തിയാല്‍ എല്‍ഡിഎഫ് നേതാക്കളുടെ മക്കള്‍ ജയിലാകുമെന്നും തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Top