ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക് സൈന്യത്തിന് തിരിച്ചടി നല്‍കും കരസേന മേധാവി

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം ഉണ്ടാക്കുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കും. പാക് സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമാണ്. നുഴഞ്ഞുകയറ്റം ഇനിയുള്ള ദിവസങ്ങളില്‍ കൂടാന്‍ സാധ്യത ഉണ്ടെന്നും സുരക്ഷ ശക്തമാക്കിയതായും അദേഹം അറിയിച്ചു.

അതേസമയം ഷോപ്പിയാനിലെ 25 ഗ്രാമങ്ങളില്‍ നാട്ടുകാരെ ഒഴിപ്പിച്ച സൈനികര്‍ ഭീകരര്‍ക്കായി പരിശോധന നടത്തി. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരില്‍ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് വ്യക്തമാക്കി.

കുറച്ചു ദിവസങ്ങാളായി ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയും പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികളെടുത്തുവെന്നും റാവത്ത് പറഞ്ഞു.

Top