കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്ത് ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടമുണ്ടാക്കാതെയാണ് വ്യാപാര ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 35.75 പോയന്റ് ഉയര്‍ന്ന് 50,441.07ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തില്‍ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറിലേക്ക് വര്‍ധിച്ചതും ആഗോള വിപണിയിലെ തളര്‍ച്ചയുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റല്‍, ഐടി സൂചികകള്‍ 1.5ശതമാനം നേട്ടമുണ്ടാക്കി. റിയാല്‍റ്റി, എഫ്എംസിജി, ഓട്ടോ സൂചികകള്‍ ഒരു ശതമാനത്തോളവും ഉയര്‍ന്നു.

Top