തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിനെ പിന്തുണച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങള്‍ സമാധാന കേന്ദ്രങ്ങള്‍ ആവണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലേക്കുള്ള ആരുടേയും പ്രവേശനം തടയുന്നതല്ല സര്‍ക്കുലറെന്നും, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് തീരുമാനത്തെ അംഗീകരിച്ച മന്ത്രി കെ രാധാകൃഷ്ണന്‍, ആരാധനാലയങ്ങള്‍ സമാധാന കേന്ദ്രങ്ങള്‍ ആവണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പ്രതികരിച്ചു. അവിടെ ആയുധ പരിശീലനം നടത്തുന്നത് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു. ആരെയും ആരാധനാലയങ്ങളില്‍ വരുന്നത് തടസ്സപ്പെടുത്താനല്ല സര്‍ക്കുലര്‍ ഇറക്കിയത്. വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. സ്വയം മനസ്സിലാക്കി പിന്തിരിയുകയാണ് വേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പരിസരങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയത്. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങളും ഫ്‌ളക്‌സുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്നും, സംഘടനകളുടെ കൊടിതോരണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.