ഭാരക്കൂടുതലിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ കാട്ടിലുപേക്ഷിച്ച യുവാവ് പൊലീസ് പിടിയില്‍

Newborn

മിസ്സൗള: ഭാരക്കൂടുതല്‍ എന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ കാട്ടിലുപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ മിസ്സൗളയിലാണ് സംഭവം നടന്നത്.ഭാരക്കൂടുതല്‍ മൂലമാണ് അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്.

കുട്ടിയുമായി പോകവെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിന് ശേഷം കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ആരുടെ കുഞ്ഞാണ് ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഫ്രാന്‍സിസ് കാള്‍ട്ട് എന്ന വ്യക്തിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ തോക്കു ചൂണ്ടി ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച കാര്യം പുറത്തറിയുന്നത്.

മയക്കു മരുന്നിന് അടിമയായിരുന്നു ഇയാള്‍. കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞെങ്കിലും എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ പറഞ്ഞില്ല. തുടര്‍ന്ന്‌പൊലീസ് നടത്തിയ തിരച്ചിലില്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി.

അബോധാവസ്ഥയിലായിരുന്നു ഈ സമയം കുഞ്ഞ്. നിര്‍ജലീകരണം ബാധിച്ചിരിക്കുകയാണ് കുഞ്ഞിനെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Top