ഖത്തറില്‍ രാത്രി കാലങ്ങളിൽ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്

ദോഹ : രാജ്യത്ത് രാത്രി വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൂടല്‍ മഞ്ഞിന്റെ സന്നിധ്യമുള്ളതിനാല്‍ ദൂരകാഴ്ച പരിധി കുറയുമെന്നും അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രാവിലെ വരെ രാജ്യത്തെ കാലാവസ്ഥയില്‍ തണുപ്പുണ്ടായിരിക്കും.

ദൂരക്കാഴ്ച പരിധി നാലു മുതല്‍ എട്ടു കിലോമീറ്റര്‍ പരിധിയില്‍ വരെയായിരിക്കും. രാത്രി ദോഹയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള ഏറ്റവും കൂടിയ കാലാവസ്ഥ 19 ഡിഗ്രി സെല്‍ഷ്യസ്.

Top